ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം. 4
Courtesy Sreejith Kannambra Charithraanveshikal
ഭാഗം 4
മുഹ്ഹമ്മദലി ജിന്നയുടെ സമ്മർദ്ദത്തെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി ഇന്ത്യയുടെ ഏറ്റവും സവിശേഷതയുള്ള രണ്ട് ഭാഗങ്ങളായ പഞ്ചാബിനെയും ബംഗാളിനെയും കീറിമുറിക്കേണ്ടിവരും. പാകിസ്താൻ്റെ ഒരു പകുതിയിൽ നിന്ന് മറ്റേ പകുതിയിലേക്ക് കടൽ വഴി യാത്ര ചെയ്യാൻ 20 ദിവസം വേണ്ടിവരും നിറുത്താതെ പറക്കുന്ന വിമാനയാത്രയ്ക്ക് 4 എൻജിനുള്ള വിമാനം വേണ്ടിവരും.
പാകിസ്താൻ്റെ രണ്ട് പകുതികളെയും വേർതിരിക്കുന്ന ഭൂമിശാസ്ത്രപരമായ ദൂരം വലുതാണങ്കിൽ ആ രണ്ട് ഭാഗങ്ങളിലും താമസിക്കുന്ന ജനങ്ങൾ തമ്മിലുള്ള അകൽച്ച ഭയാനകമായിരുന്നു ദൈവത്തിലുള്ള വിശ്വാസം ഒഴിച്ചാൽ അവർക്ക് പൊതുവായി ഒന്നും ഉണ്ടായിരുന്നില്ല രൂപത്തിലും ഭാവത്തിലും ജീവിത രീതിയിലും ഭാഷയിലും എല്ലാം അവർ തീർത്തും വ്യത്യസ്തരായിരുന്നു.
മൗണ്ട് ബാറ്റൺ ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലെയും ഗവർണ്ണർമാരെ ചർച്ചയ്ക്കായ് ക്ഷണിച്ചു ഓരോ ഗവർണ്ണറോടും അവരുടെ സംസ്ഥാനങ്ങളിലെ സ്ഥിതി വിശദീകരിക്കാൻ പറഞ്ഞു വിഷമം പിടിച്ചതാണെങ്കിലും നിയന്ത്രണ വിധേയമായ ഒരു ചിത്രമാണ് എട്ടുപേരും വരച്ച് കാട്ടിയത് പക്ഷേ പഞ്ചാബ്, ബംഗാൾ, വടക്ക് പടിഞ്ഞാറൻ അതിർത്തി എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ സ്ഥിതി വളരെ മോശമായിരുന്നു
വടക്ക് പടിഞ്ഞാറൻ സംസ്ഥാനത്തിൻ്റെ ഗവർണർ തൻ്റെ സംസ്ഥാനം വിഘടനാവസ്ഥയിലാണെന്നും ഏത് നിമിഷവും കൈബർ ചുരം വഴി അഫ്ഗാനിലെ പത്താൻ ഗോത്രവർഗ്ഗക്കാർ ആക്രമണം നടത്താം എന്നും പറഞ്ഞു. പഞ്ചാബിലെ ഗവർണ്ണർ തൻ്റെ സംസ്ഥാനം വർഗ്ഗീയ ലഹളകൾ നിമിത്തം നിന്ന് കത്തുകയാണെന്നും വിഭജിച്ചാൽ അതിനെ നിയന്ത്രിക്കാൻ ആർക്കും ആവില്ല എന്നും പറഞ്ഞു ഇനി വിഭജിച്ചില്ലങ്കിൽ സ്വന്തമായ് രാജ്യം വേണന്ന സിക്കുകാരുടെ ആവശ്യവും അഭിമുഖീകരിക്കേണ്ടിവരും എന്നും പറഞ്ഞു ബംഗാളിലെ സ്ഥിതിയും വർഗ്ഗീയ ലഹളകൾ നിറഞ്ഞതായിരുന്നു.
ഗവർണ്ണർമാരുടെ വിശദീകരണം കഴിഞ്ഞപ്പോൾ മൗണ്ട് ബാറ്റൺ എല്ലാവർക്കും ഓരോ കെട്ട് കടലാസ്സുകൾ നൽകി ബാൾക്കൻ പ്ളാൻ എന്നപേരിൽ തൻ്റെ ചീഫ് ഓഫ് സ്റ്റാഫ് ഇസ്മേ പ്രഭു നിർമിച്ച വിഭജനത്തിൻ്റെ കരടായിരുന്നു അത്. അത് പ്രകാരം ഇന്ത്യയിലെ 11 സംസ്ഥാനങ്ങൾക്കും അവരവരുടെ ഇഷ്ടപ്രകാരം ഇന്ത്യയിലോ പാകിസ്താനിലോ ചേരാം അഥവാ അവയിലെ ഭൂരിപക്ഷം ഹിന്ദുക്കളും മുസ്ളീങ്ങളും സമ്മതിക്കുകയാണെങ്കിൽ സ്വതന്ത്രരാവുകയും ചെയ്യാം ഇന്ത്യയെ ഏകീക്രതമാക്കി നിർത്താൻ ബ്രിട്ടൻ പരമാവധി ശ്രമിച്ചെന്നും വിഭജനമാർഗ്ഗം തിരിഞ്ഞെടുത്തത് ബ്രിട്ടീഷുകാരെക്കാൾ അധികം ഇന്ത്യൻ അഭിപ്രായക്കാരാണ് എന്നും ലോകം അറിയണമെന്ന് അദ്ദേഹം പറഞ്ഞു
ജൻമനാ തന്നെ കെട്ടുറപ്പില്ലാത്തതായിരിക്കും ഭാവിയിലെ പാകിസ്താൻ എന്നും സ്വന്തം ദൗർബല്ല്യം കൊണ്ടുതന്നെ പരാജയപ്പെടാനുള്ള ഒരവസരം അതിന് നൽകണമെന്നും പിന്നീട് അഭിമാനത്തോടുകൂടി ഏകീകൃത ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള സൗകര്യം ലീഗിന് ലഭ്യമാക്കണമെന്നുമാണ് മൗണ്ട്ബാറ്റൺ കരുതിയത്
മൗണ്ട്ബാറ്റൺ പഞ്ചാബിൻ്റെയും വടക്ക് പടിഞ്ഞാറൻ സംസ്ഥാനത്തിൻ്റെയും സ്ഥിതി നേരിട്ടു കാണുന്നതിനായ് അങ്ങോട്ട് തിരിച്ചു ഇതറിഞ്ഞ ജിന്നയുടെയും. ലീഗിൻ്റെയും പ്രവർത്തകർ തങ്ങളുടെ ശക്തി പ്രകടനം കാണിക്കുന്നതിനായ് പതിനായിരകണക്കിന് പത്താൻ ഗോത്രവർഗ്ഗക്കാരെ പെഷാവാറിൽ എത്തിച്ചു രോഷാകുലരും അനിയന്ത്രിതരുമായ അവർ മൗണ്ട്ബാറ്റൺ ൻ്റെ വശീകരണപടനീക്കത്തെ തോക്കുകൊണ്ട് മറുപിടി പറയും എന്ന് തോന്നിച്ചു. അവർക്ക് നടുവിലൂടെ സഞ്ചരിക്കുംമ്പോൾ ഏത് രക്തദാഹിയായ വിഡ്ഡിക്കും മൗണ്ട്ബാറ്റൺ ദമ്പതികളെ നിസാരമായ് വെടിവെച്ച് വീഴ്ത്താം എന്ന സ്ഥിതിയായിരുന്നു. പക്ഷേ അദ്ദേഹം ധരിച്ച കോട്ടിൻ്റെ പച്ച നിറം തങ്ങളോടുള്ള സൗഹൃദ പ്രകടനവും തങ്ങളുടെ മതത്തിന് നൽകിയ ആദരവും ആയി അവർ കണ്ടു അവർ വിളിച്ചു പറഞ്ഞു മൗണ്ട് ബാറ്റൺ സിദ്ധാബാദ്.
പത്താൻമാരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പഞ്ചാബിൽ ചെന്നിറങ്ങിയ മൗണ്ട്ബാറ്റൺ ദമ്പതികളെ ഗവർണ്ണർ ഒരു കൊച്ചു ഗ്രാമത്തിലേക്ക് കൊണ്ട് പോയി കഹൂത എന്നായിരുന്നു ആഗ്രാമത്തിൻ്റെ പേര് 3500 പേർ ഉണ്ടായിരുന്ന ആഗ്രാമത്തിൽ ഇരുട്ടി വെളുത്തപ്പോൾ ഒന്നും അവശേഷിച്ചിരുന്നില്ല ചെന്നായ്കൂട്ടം പോലെ ഇരച്ച് വന്ന ഒരു സംഘം ആളുകുൾ മറ്റ് മതസ്തർ താമസിക്കുന്ന വീടുകളെല്ലാം മണ്ണണ്ണ ഒഴിച്ച് തീവച്ചു രക്ഷപ്പെട്ടവരെ പിടികൂടി കൂട്ടിക്കെട്ടി അഗ്നിക്കിരയാക്കി. ഉറങ്ങി കിടന്നിരുന്ന സ്ത്രീകളെ വിളിച്ചെണീപ്പിച്ച് ബലാൽസംഘം ചെയ്യുകയും തങ്ങളുടെ മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തു ആ കുറച്ച് സ്ത്രീകൾ മാത്രം ജീവിച്ചിരുന്നു അതിലെ ചില സ്ത്രീകൾ അവരിൽ നിന്ന് എങ്ങനെയോ കുതറിമാറി എരിഞ്ഞടങ്ങന്ന തങ്ങളുടെ കുടുംബത്തോടൊപ്പം ഇല്ലാതാവാനായ് ആ തീയിലേക്കെടുത്തു ചാടി.
ചർച്ചകൾക്കു ശേഷം താൻ എത്തിച്ചേർന്ന ഇന്ത്യ വിഭജനം എന്ന തീരുമാനം തീർത്തും ശരിയാണെന്ന് മൗണ്ട്ബാറ്റണ് ബോധ്യപ്പെട്ടു തൻ്റെ ചീഫ് ഓഫ് സ്റ്റാഫായ ഇസ്മേ പ്രഭുവിനെ ഇന്ത്യ വിഭജനത്തിനുള്ള പദ്ധതി ബ്രിട്ടീഷ് ഗവൺമെൻ്റിന് സമർപ്പിക്കാനായ് അയച്ചു അതിലെ ഒരു രേഖയിൽ മൗണ്ട്ബാറ്റൺ ഇങ്ങനെ എഴുതിയിരുന്നു. ''വിഭജനം വെറും ഭ്രാന്താണ് എല്ലാവരെയും പിടികൂടിയിട്ടുള്ള വർഗ്ഗീയ ഭ്രാന്ത് വിഭജനത്തിന് സമ്മതിക്കുകയല്ലാതെ തനിക്ക് മറ്റൊരു മാർഗ്ഗവുമില്ല ഈ ഭ്രാന്തൻ തീരുമാനത്തിൻ്റെ ഉത്തരവാദിത്തം ലോകദൃഷ്ടിയിൽ പൂർണ്ണമായും ഇന്ത്യയുടെ ചുമലിൽ ചുമത്തേണ്ടതുണ്ട് കാരണം അവർ ഇപ്പോൾ എടുക്കാൻ പോകുന്ന തീരുമാനത്തെപ്പറ്റി ഒരു നാൾ അവർ കഠിനമായ് ദുഃഖിക്കും''
No comments:
Post a Comment