ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം..1
Courtesy Sreejith Kannambra Charithraanveshikal
ഭാഗം 1
രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടൻ വിജയിച്ചെങ്കിലും അത് ബ്രിട്ടന് ഉണ്ടാക്കിവച്ച സാമ്പത്തിക ബാദ്ധ്യത വളരെ വലുതായിരുന്നു ബ്രിട്ടീഷ് വ്യവസായം കൂപ്പുകുത്തി 20 ലക്ഷത്തോളം ബ്രിട്ടീഷുകാർ തൊഴിൽ രഹിതരായി. സാമ്രാജ്യത്വത്തിൻ്റ വലിയ പാരമ്പര്യം കൈമുതലായുണ്ടായിരുന്ന ബ്രിട്ടീഷുകർക്ക് സാമ്രാജ്യത്ത്വ വാഴ്ച്ചയുടെ യുഗം അവസാനിക്കാൻ പോകുന്നു എന്ന സത്യം മനസിലായി തുടങ്ങി
ആ സാമ്രാജ്യമാകെ പകുത്ത് നൽകാൻ പ്രതിജ്ഞാബദ്ധരായാണ് ക്ളെമൻ്റ് ആറ്റ്ലിയും അദ്ദേഹത്തിൻ്റെ ലേബർ പാർട്ടിയും അധികാരത്തിൽ കയറിയത് ആ പ്രക്രിയ്യയ്ക്ക് തുടക്കം കുറിക്കേണ്ടത് കൈബർ ചുരം തൊട്ട് കന്യാകുമാരിവരെ നീണ്ട് കിടക്കുന്ന ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകി കൊണ്ടാണ് അപ്പോഴത്തെ വൈസ്രോയി ആയിരുന്ന ഫീൽഡ് മാർഷൽ വേവലിന് ഇന്ത്യയിലെ നേതാക്കൻമാരുമായി ഒരു ആത്മബന്ധം ഉണ്ടാക്കാൻ പോലും കഴിഞ്ഞിട്ടില്ല അതുകൊണ്ട് തന്നെ അത് അദ്ദേഹത്തിന് അസാധ്യമാണ് അതുകൊണ്ട് തന്നെ സമർത്ഥനായ മറ്റൊരാളെ അന്വഷിച്ചുള്ള ആറ്റലീയുടെ അന്വഷണം നാവികസേന മേധാവിയായിരുന്ന ലൂയി മൗണ്ട് ബാറ്റണിൽ ചെന്ന് അവസാനിച്ചു
യുദ്ധങ്ങളിൽ നിരവധി തവണ തൻ്റെ കഴിവ് തെളിയിക്കുകയും ശവങ്ങളിൽ നിന്ന് കഴുകൻമാരെപ്പോലും തൻ്റെ സംസാരം കൊണ്ട് വശീകരിച്ച് മാറ്റാൻ കഴിയുന്നത്രയും വാക്ക് ചാതുര്യവും ഉള്ള മൗണ്ട് ബാറ്റണെ കൊണ്ടേ ഇത് കഴിയൂ എന്ന് ആറ്റലി വിശ്വസിച്ചു. പക്ഷേ ചരിത്രതാളുകളിൽ ബ്രിട്ടീഷ് സാമ്രാജിത്വത്തിൻ്റെ അഭിമാനമായ ഇന്ത്യയെ ബ്രിട്ടനിൽ നിന്ന് വേർപെടുത്തിയ ദുരിന്തനായകനാകാൻ മൗണ്ട് ബാറ്റൺ ആഗ്രഹിച്ചില്ല അദ്ദേഹം ആറ്റ്ലിയെ തൻ്റെ വിയോജിപ്പ് അറിയിച്ചു. പക്ഷേ ഇന്ത്യൻ ഓഫീസിൽ ദിവസവും രാവിലെ ഉണരുന്നത് ഇന്ത്യയുടെ ഏതെങ്കിലും ഒരു കോണിൽ നടന്ന മൃഗീയമായ വർഗ്ഗീയ കൊലപാതകങ്ങളുടെ വിവരങ്ങളുമായിട്ടാണെന്നും ജിന്ന ഇളക്കിവിട്ട മുസ്ളീങ്ങൾക്ക് പ്രതേകം രാജ്യം എന്ന വികാരം ഇന്ത്യയെ അക്ഷരാർത്ഥത്തിൽ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ ഇത് അങ്ങയുടെ പവിത്രമായ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.
ആറ്റ്ലീയെ പിന്തിരിപ്പിക്കുന്നതിനായ് മൗണ്ട് ബാറ്റൺ നിരവധി നിബന്ധനകൾ മുന്നോട്ട് വച്ചു ഇന്ത്യയിൽ താൻ എടുക്കുന്ന തീരുമാനങ്ങളിൽ ബ്രിട്ടീഷ് ഗവൺമെൻ്റ് ഇടപെടരുത് എന്ന് വരെ പറഞ്ഞ് നോക്കി പക്ഷേ ആറ്റലീ അത് മുഴുവൻ സമ്മതിച്ചു കൊടുത്തു
1947 ഫെബ്രവരി 18 ന് ബ്രിട്ടീഷ് കോമൺസ് സഭയിൽ ആറ്റലി തൻ്റെ ചരിത്രപ്രധാനമായ പ്രഖ്യാപനം വായിച്ചു ചർച്ചിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുക എന്നതിനെ എതിർത്തു അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ ക്രൂര വിനോദങ്ങൾക്ക് അടിമപ്പെട്ടവരും (കടുവാ വേട്ടക്ക് മനുഷ്യ കുട്ടികളെ വീടുകളിൽ വന്ന് പിഠിച്ചിട്ട് പോകുന്നവർ മുതൽ ഏറ്റവും കൂടുതൽ കന്യകകളായ പെൺകുട്ടികളെ ബലാൽസംഘം ചെയ്യുന്നതാര് എന്ന് മറ്റ് രാജാക്കൻമാരെ പന്തയത്തിന് വിളിക്കുന്ന രാജാക്കൻമാർവരെ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു) നിരക്ഷരരും അലസരുമായ ഇന്ത്യൻ നോട്ടുരാജാക്കൻമാരുടെ ഭരണത്തെക്കാൾ ഇന്ത്യയിലെ ജനങ്ങൾക്ക് നല്ലത് ബ്രിട്ടീഷ് ഭരണമാണ് എന്നാണ് തൻ്റെ അഭിപ്രായം എന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുക എന്നത് ''ഇന്ത്യയെ ദൈവത്തിന് വിടുക'' എന്ന ഗാന്ധിയുടെ മൂഢ ആശയം അംഗീകരിക്കുന്നതിന് തുല്ല്യമാകും എന്നും അദ്ദേഹം പറഞ്ഞു. എല്ലാവിധ മഹിമകളോടും മാനവരാശിക്ക് ചെയ്ത സേവനങ്ങളോടും കൂടി നിലകൊള്ളുന്ന ബ്രിട്ടീഷ് സാമ്രാജ്യത്യത്തെ വലിച്ച് താഴെയിടുന്നതിൽ താൻ ദുഃഖിതനാണെന്ന് എന്നും ചർച്ചിൽ അറിയിച്ചു പക്ഷേ വോട്ടെടുപ്പിനുള്ള മണി മുഴങ്ങിയപ്പോൾ കോമൺസ് സഭ ചരിത്രവിധി അംഗീകരിച്ചു ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം 1948 ജൂൺ 30 ന് മുൻപ് അവസാനിപ്പിക്കാൻ വമ്പിച്ച ഭൂരിപക്ഷത്തോടെ സഭ തീരുമാനിച്ചു.
1947 മാർച്ച് 20 ാം തിയതി നോർതോൾട്ട് വിമാനത്താവളത്തിൽ നിന്ന് മൗണ്ട് ബാറ്റണും ലേഡി മൗണ്ട് ബാറ്റണും തൻ്റെ സാധന സാമഗ്രികൾ അടങ്ങിയ 66 പെട്ടികളുമായ് തനിക്ക് അനുവദിച്ച് കിട്ടിയ യോർക്ക് M.W 102 എന്ന വിമാനത്തിൽ ബ്രിട്ടന് ഇന്ത്യയിലുള്ള പരമാധികാരം കോമൺവെൽത്തിന് അകത്ത് നിൽക്കാൻ തയ്യാറുള്ള ഏകീകൃത സ്വതന്ത്ര രാഷ്ട്രത്തിന് 1948 ജൂൺ 30 ാം തിയതിക്കകം കൈമാറുക എന്ന ദൗത്യവുമായി ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി ആകാനായ് ഇന്ത്യയിലേക്ക് തിരിച്ചു...
No comments:
Post a Comment