ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം.. 5
Courtesy Sreejith Kannambra Charithraanveshikal
ഭാഗം 5
സിംലയിലെ വേനൽക്കാല വസതിയിൽ എത്തി ചേർന്ന മൗണ്ട്ബാറ്റൺ ആകെ ആശങ്കകുലനായിരുന്നു താൻ ബ്രിട്ടനിലേക്കയച്ച പദ്ധതിയിലെ ജിന്നയുടെ ഇരുതലരാജ്യം എന്നതിനെക്കാൾ കൽക്കത്ത തലസ്ഥാനമായ് ബംഗാളിനെ മറ്റൊരു രാജ്യമായ് എന്തുകൊണ്ട് പ്രഖ്യാപിച്ചുകൂടാ അത്തരത്തിൽ തൻ്റെ പദ്ധതി ഭേധഗതി ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു അന്ന് രാത്രി ഭേധഗതി ചെയ്ത പദ്ധതിയുടെ ഒരു പകർപ്പ് നെഹറുവിന് നൽകി മുറിയിൽ ചെന്ന് അത് വായിച്ച് നോക്കി കോൺഗ്രസ്സിൻ്റെ അഭിപ്രായം അറിയിക്കാൻ ആവശ്യപ്പെട്ടു.
മുറിയിൽ ചെന്ന് അത് വായിച്ചു നോക്കിയ നെഹറു അമ്പരുന്നു പോയി ഇന്ത്യയുടെ ശ്വാസകോശം എന്ന് വിശേഷിപ്പിക്കാവുന്ന ബംഗാൾ ഇന്ത്യക്ക് നഷ്ടപ്പെടും കാശ്മീർ ഒരു സ്വാച്ഛാധിപതി ഭരിക്കുന്ന സ്വതന്ത്ര്യ രാജ്യമാക്കപ്പെടും ഇന്ത്യയുടെ ഉദരത്തിൽ പടുകൂറ്റനും ദഹിക്കാൻ ആവാത്തതുമായ് ഹൈദരാബാദ് നിലകൊള്ളും സ്വന്തം വഴിക്ക് പോകാൻ വേറെയും അരഡസൻ രാജ്യങ്ങൾ മുറവിളി കൂട്ടും പരസ്പരം കലഹിക്കുന്ന ദുർബലമായ നിരവധി രാജ്യങ്ങളായ് ഇന്ത്യമാറും തന്നെ സിംലയിലേക്ക് ആനയിച്ച കൃഷ്ണമേനോൻ്റെ മുറിയിലേക്ക് കോപം കൊണ്ട് വിറച്ച നെഹറു കയറി ചെന്നു ആ പദ്ധതിയുടെ കടലാസ്സ് കെട്ട് കിടക്കയിലേക്ക് വലിച്ചെറിഞ്ഞിട്ട് അദ്ദേഹം പറഞ്ഞു തുലഞ്ഞു എല്ലാം തുലഞ്ഞു
അടുത്ത പ്രഭാതത്തിൽ വന്ന നെഹറുവിൻ്റെ കത്തിൽ നിന്ന് അദ്ദേഹത്തിൻ്റെ വിയോജിപ്പ് മൗണ്ട്ബാറ്റൺ മനസിലാക്കി കോൺഗ്രസ്സ് ഇത് ഒരിക്കലും സമ്മതിക്കുകയില്ല എന്ന് നെഹറു അറിയിച്ചു താൻ കഷ്ടപ്പെട്ടുണ്ടാക്കിയ ആ പദ്ധതി കോൺഗ്രസ്സിന് അപ്പുറം പോകില്ലെന്ന് മൗണ്ട് ബാറ്റണ് മനസ്സിലായി ഒരു സ്വതന്ത്ര ബംഗാളിനെക്കുറിച്ചുള്ള സ്വപ്നം മൗണ്ട് ബാറ്റൺ അവസാനിപ്പിച്ചു. ജിന്നയുടെ ഇരുതലരാജ്യത്തിലെ കിഴക്കൻ ബംഗാൾ കാൽ നൂറ്റണ്ടിനകത്ത് പാകിസ്താനിൽ നിന്ന് പുറത്ത് കടക്കുമെന്ന് പിന്നീട് തൻ്റെ പിൻഗാമിയായ് വൈസ്രോയ് മന്ദിരത്തിൽ ഉണ്ടായിരുന്ന സി. രാജഗോപലാചാരിയോട് അദ്ദേഹം പറഞ്ഞിരുന്നു
ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകാനുള്ള പ്രമാണം പുതുക്കിയെഴുതാൻ വി.പി മേനോനോട് മൗണ്ട് ബാറ്റൺ നിർദേശിച്ചു. അദ്ദേഹം 6 മണിക്കൂർ കൊണ്ട് ആ പദ്ധതി മാറ്റിയെഴുതി സിംലയിൽ വച്ച് തനിക്ക് പറ്റിയ തെറ്റും വി.പി മേനോൻ തയ്യാറാക്കിയ പുതിയ പദ്ധതിയും ആറ്റലിയോട് വിശദീകരിക്കാനായ് മൗണ്ട് ബാറ്റൺ ലണ്ടനിലെത്തി പഴയ പദ്ധതിയെക്കുറിച്ച് ക്ഷമാപണം നടത്താൻ അദ്ദേഹം തയ്യാറായില്ല ആദ്യ പദ്ധതിയിൽ നടത്തിയ ചില ഭേധഗതികൾ കോൺഗ്രസ്സിന് സ്വീകാര്യമല്ലായിരുന്നു എന്നും അതിനുള്ള പരിഹാരം തൻ്റെ പുതിയ പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി എല്ലാവർക്കും സ്വീകാര്യമായ ഒരു പദ്ധതിയാണ് താൻ ഇപ്പോൾ അവരുടെ മുന്നിൽ വയ്ക്കാൻ പോകുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി കൂടാതെ ഇന്ത്യയും പാകിസ്താനും സ്വാതന്ത്ര്യത്തിന് ശേഷവും കോമൺവെൽത്തിലെ അംഗങ്ങളായി ബ്രിട്ടനോടുള്ള ബന്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞു മൗണ്ട് ബാറ്റണിൻ്റെ കരട് പദ്ധതി ആറ്റലി അതുപോലെ അംഗീകരിച്ചു.
ഡൽഹിയിൽ തിരിച്ചെത്തിയ മൗണ്ട് ബാറ്റൺ ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുന്ന കരട് പരിശോദിക്കാനായ് കോൺഗ്രസ്സിൻ്റെയും ലീഗിൻ്റെയും സിക്കുകാരുടെയും ഏഴ് നേതാക്കളെ ചർച്ചയ്ക്കായ് വിളിച്ചു അപ്പോൾ ഒരു സെക്രട്ടറി പദ്ധതിയുടെ കരട് അടങ്ങുന്ന ഒരു ഫോൾഡർ എല്ലാവരുടെയും മുന്നിൽവച്ചു ഡൽഹിയിൽ വന്നതിന് ശേഷം ഒറ്റയ്ക്കൊറ്റയ്ക്കായുള്ള ചർച്ചകൾക്ക് പകരം ആദ്യമായ് ഒരു വട്ടമേശ സമ്മേളനം നടത്താൻ അദ്ദേഹം നിർബന്ധിതിമായത് പക്ഷേ സംസാരിക്കുന്നത് താൻ മാത്രമായിരിക്കും എന്ന് അദ്ദേഹം തീർച്ചപ്പെടുത്തി മറ്റുള്ളവർക്ക് സംസാരിക്കാൻ അനുമതി നൽകിയാൽ അത് അങ്ങോട്ടുമിങ്ങോട്ടുമുള്ള വാദപ്രതിവാദങ്ങൾ മാത്രമായ് അധപ്പതിക്കും എന്ന് അദ്ദേഹം കരുതി
മൗണ്ട് ബാറ്റൺ പറഞ്ഞു ഡൽഹിയിലെത്തിയതിന് ശേഷം ഞാൻ പങ്കെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചർച്ചയാണിത് അവസാനമായ് ജിന്നയോട് ചോദിച്ചു ഇന്ത്യയുടെ എെക്യം നിലനിർത്തുന്നതിനായ് ക്യാബിനറ്റ് ദൗത്യ സംഘത്തിൻ്റെ പദ്ദതി അംഗീകരിക്കാൻ തയ്യാറാണോ ജിന്ന മറുപിടി പറഞ്ഞു ''ഇല്ല'' മൗണ്ട്ബാറ്റൺ വിശദീകരിച്ച് തുടങ്ങി സ്വാതന്ത്ര്യത്തിന് ശേഷവും ബ്രിട്ടൻ്റെ സഹായം ആവശ്യം വന്നാൽ അത് നൽകുന്നതിന് വേണ്ടിയാണ് ഡൊമിനിയൻ പദവിയെക്കുറിച്ചുള്ള വകുപ്പ് ചേർത്തിരിക്കുന്നത് പിന്നീട് അദ്ദേഹം കൽക്കത്തയെ കുറിച്ചും സിക്കുകാർ അനുഭവിക്കാൻ പോകുന്ന യാതനകളെ കുറിച്ചും സംസാരിച്ചു
ഈ പദ്ധതി സമാധാനപൂർവ്വമായ് അംഗീകരിക്കാനും രക്തചൊരിച്ചൽ കൂടാതെ നടപ്പിലാക്കാനും പ്രതിജ്ഞചെയ്യണമെന്ന് അദ്ദേഹം നിർദേശിച്ചു ഇന്ന് അർദ്ധരാത്രിക്കകം കോൺഗ്രസ്സും ലീഗും സിക്കുകാരും ഈ പദ്ധതി സ്വീകരിക്കുന്നതിനായുള്ള പിന്തുണ തന്നെ അറിയിച്ചാൽ നാളെ വൈകുന്നേരം ആൾ ഇന്ത്യ റേഡിയോയിലൂടെ താനും നെഹറുവും ജിന്നയും ബൽദേവ് സിങ്ങും ചേർന്ന് രാജ്യത്തെ ജനങ്ങളെ തങ്ങളുടെ യോജിപ്പ് ഔദ്ദ്യോഗികമായ് അറിയിക്കും എന്ന് അദ്ദേഹം പറഞ്ഞു
നേതാക്കൻമാർ പിരിഞ്ഞ് കൃത്യം 90 മിനിറ്റ് കഴിഞ്ഞപ്പോൾ ഗാന്ധി ആ മുറിയിൽ പ്രവേശിച്ചു കോൺഗ്രസ്സ് അംഗമല്ലാത്തതുകൊണ്ട് മുൻപ് നടന്ന മീറ്റിങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം വിസമ്മതിച്ചിരുന്നു. ഗാന്ധിയെ തെല്ലുഭയത്തോടെയാണ് മൗണ്ട് ബാറ്റൺ സ്വീകരിച്ചത് കാരണം വിഭജനത്തിനെതിരെ അവസാനശ്വാസം വരെ പോരാടാൻതയ്യാറുള്ള അദ്ദേഹത്തിൻ്റെ ഒരാളുടെ വിയോജിപ്പ് കാര്യങ്ങൾ ആകെ തകിടം മറിക്കും എന്ന് മൗണ്ട്ബാറ്റണ് അറിയാമായിരുന്നു അത്രമാത്രം ഗാന്ധി ഇന്ത്യൻ ജനതയുടെ മനസിലേക്ക് ആഴ്ന്ന് ഇറങ്ങിയിരുന്നു. മുറിയിലേക്ക് കടന്ന ഗാന്ധി പകുതി നടന്ന് മറുപിടിയായ് വലതു കൈ ചുണ്ടത്ത് വച്ച് ആംഗ്യം കാണിച്ചു മൗണ്ട് ബാറ്റണിൻ്റെ മനസ്സിൽ സന്തോഷം അലതല്ലി മൗനവൃതത്തിൻ്റെ ദിവസം! അന്ന് ഒരു തിങ്കളാഴ്ച്ചയായിരുന്നു മൗണ്ട് ബാറ്റണിനെതിരെ ഇന്ത്യയിലെ ജനങ്ങളെ തട്ടിയുണർത്തിയേക്കാവുന്ന ആ ശബ്ദം ഇന്ന് പുറപ്പെടില്ല ആഴ്ച്ചയിലൊരുദിവസം മൗനവൃദം ആചരിക്കാൻ അദ്ദേഹം പ്രതിജ്ഞ എടുത്തിരുന്നു മൗണ്ട് ബാറ്റൺ പ്രദീക്ഷിച്ചിരുന്ന മറുപിടി ഇന്ന് അദ്ദേഹത്തിൽ നിന്ന് കിട്ടാനിടയില്ല.
മൗണ്ട് ബാറ്റൺ തൻ്റെ പദ്ധതി അദ്ദേഹത്തിന് വിവരിച്ചു കൊടുത്തു തൻ്റെ സഞ്ചിയിൽ കരുതിയ 5 പഴയ കടലാസ്സ്കവറിൻ്റെ പുറത്ത് അതിനുള്ള മറുപിടി എഴുതി മൗണ്ട് ബാറ്റണ് കൊടുത്തിട്ട് അദ്ദേഹം ആ മുറിയിൽനിന്ന് പോയി അതിൽ ഗാന്ധി ഇങ്ങനെ എഴുതിയിരുന്നു വർഷങ്ങൾക്ക് മുൻപ് മൗനവൃധം ആചരിക്കാൻ പ്രതിജ്ഞ എടുത്തപ്പോൾ രണ്ട് സാഹചര്യങ്ങളിൽ അതിന് മാറ്റം വരുത്താം എന്നും തീരുമാനിച്ചിരുന്നു ഒന്ന് അടിയന്തരഘട്ടങ്ങളിൽ ഉന്നത അധികാരികളോട് സംസാരിക്കേണ്ടിവന്നാൽ രണ്ട് രോഗികളെ പരിചരിക്കുന്ന സമയത്ത് ഇവിടെ ഇപ്പോൾ എൻ്റെ മൗനം താങ്കൾ ആഗ്രഹിക്കുന്നു എന്നെനിക്കറിയാം ഒന്ന് രണ്ട് കാര്യങ്ങൾ എനിക്ക് പറയുവാനുണ്ട് നാം വീണ്ടും തമ്മിൽ കണ്ടുമുട്ടുന്നുവെങ്കിൽ ഞാൻ അത് സംസാരിക്കാം
No comments:
Post a Comment