Tuesday 18 June 2019

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം..

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം.. 6


Courtesy Sreejith Kannambra  Charithraanveshikal

ഭാഗം 6


ഇന്ത്യ പാകിസ്താൻ വിഭജനത്തിൻ്റെ കരട് പദ്ധതിക്കുള്ള ഇന്ത്യൻ നേതാക്കളുടെ പിന്തുണ കാത്തിരുന്ന മൗണ്ട് ബാറ്റണെ കോൺഗ്രസ്സും സിക്കുകാരും തങ്ങളുടെ പിന്തുണ അറിയിച്ചു പക്ഷേ ആരുടെ പിടിവാശി കൊണ്ടാണോ ഇന്ത്യയെ വിഭജിക്കാൻ പോകുന്നത് അദ്ദേഹം മാത്രം മൗനം അവലംബിച്ചു അദൃശമായ എന്തോ കാരണത്താൽ ജിന്നയ്ക്ക് ശരി എന്നവാക്ക് ഉച്ഛരിക്കാൻ കഴിഞ്ഞില്ല ലീഗ് കൗൺസിലിൻ്റെ കൂട്ടായ തീരുമാനം വേണം തനിക്ക് ഒറ്റയ്ക്ക് തീരുമാനം അറിയിക്കാൻ ആവില്ലെന്ന് അദ്ദേഹം ശഠിച്ചു പക്ഷേ ലീഗ് നേതാക്കളെ ഡൽഹിയിൽ എത്തിക്കാൻ ഒരാഴ്ച്ചയെങ്കിലും എടുക്കും അത് അനുവദിക്കാൻ കഴിയില്ല എന്ന് മൗണ്ട്ബാറ്റൺ അറിയിച്ചു മനസ്സില്ലമനസ്സോടെ ഇന്ത്യ - പാകിസ്താൻ വിഭജനത്തിൻ്റെ കരട് പദ്ധതിക്ക് ജിന്ന തൻ്റെ സമ്മതം അറിയിച്ചു. പാകിസ്താൻ എന്ന ജിന്നയുടെ അസാധ്യമായ സ്വപനത്തിന് അങ്ങനെ അവസാന അംഗീകാരവും ആയി.
1947 ജൂൺ 3 ാം തിയതി വൈകീട്ട് 7 മണിക്ക് ആൾ ഇന്ത്യ റേഡിയയിലൂടെ ഇന്ത്യയെ വിഭജിച്ച് രണ്ട് സ്വതന്ത്ര രാജ്യമാക്കാനുള്ള തീരുമാനം നാല് നേതാക്കളും കൂടി ഔപചാരികമായ് പ്രഖ്യാപിച്ചു.
തൻ്റെ മൗനവൃധം അവസാനിച്ച ഗാന്ധി ജൂൺ 4 തിയതി വൈകിട്ട് തൻ്റെ പ്രാർത്ഥനായോഗത്തിൽ വച്ച് കോൺഗ്രസ്സ് നേത്രത്വവുമായ് തൻ്റെ ബന്ധം ഉപേക്ഷിക്കാനും വിഭജന പദ്ധതി നിരാകരിക്കാനും ആഹ്വാനം ചെയ്യാൻ തയ്യാറെടുക്കുന്നതായ് മൗണ്ട് ബാറ്റണ് രഹസ്യ വിവരം ലഭിച്ചു. അടിയന്തരമായ് ഒരു കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് മൗണ്ട്ബാറ്റൺ ഗാന്ധിയുടെ അടുത്തേക്ക് ദൂതനെ അയച്ചു മൗണ്ട് ബാറ്റണിൻ്റെ പഠനമുറിയിലേക്ക് ഗാന്ധി പ്രവേശിച്ചത് വൈകിയിട്ട് 6 മണിക്ക്. പ്രാർത്ഥനായോഗം നടക്കാൻ പോകുന്നത് 7 മണിക്ക് മൗണ്ട് ബാറ്റണ് ഗാന്ധിയെ ആ ഉദ്ദ്യമത്തിൽ നിന്ന് പിൻമാറ്റാൻ ഒരു മണിക്കൂറിൽ താഴെമാത്രം സമയം
തൻ്റെ വശീകരണപാടവം മുഴുവനായ് പുറത്തെടുത്ത മൗണ്ട്ബാറ്റൺ അങ്ങേയറ്റത്തെ അനുനയ പ്രഗൽഭ്യം പ്രകടമാക്കി മൗണ്ട് ബാറ്റൺ പറഞ്ഞു ഇത് മൗണ്ട് ബാറ്റൺ പദ്ധതി എന്നല്ല ഗാന്ധി പദ്ധതി എന്ന് വേണം വിളിക്കാൻ ഇതിലെ പ്രധാന ഘടകങ്ങളെല്ലാം നിർദ്ദേശിച്ചത് ഗാന്ധി തന്നെയാണ് മഹാത്മാവ് അംമ്പരപ്പോടെ അദ്ദേഹത്തെ നോക്കി. അതേ മൗണ്ട് ബാറ്റൺ തുടർന്നു തിരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങൾക്ക് വിട്ടുകൊടുക്കണം എന്ന് അങ്ങ് പറഞ്ഞിരുന്നു ഈ പദ്ധതി അത് ചെയ്തിരിക്കുന്നു. ജനങ്ങൾ തിരഞ്ഞെടുത്ത പ്രവശ്യ നിയമസഭകൾക്കാണ് ഇന്ത്യയുടെ ഭാവി നിശ്ചയിക്കാൻ കഴിയുക ഇന്ത്യയിലാണോ പാകിസ്താനിലാണോ ചേരേണ്ടത് എന്ന് ഓരോ പ്രവിശ്യ നിയമസഭകൾക്കും വോട്ടെടുത്ത് തീരുമാനിക്കാം കഴിവതും വേഗം ബ്രിട്ടീഷുകാർ ഇന്ത്യ വിടണമെന്ന് പറഞ്ഞു ഡൊമിനിയൻ പദവിയോടെ അതും നടപ്പിലാകാൻ പോകുന്നു മൗണ്ട് ബാറ്റൺ പറഞ്ഞു ഏതെങ്കിലും അൽഭുതത്താൽ അസംബ്ളികൾ എെക്യത്തിന് വേണ്ടി വോട്ട് ചെയ്താൽ നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾക്ക് ലഭിക്കും അവർ യോജിക്കുന്നില്ലങ്കിൽ അവരുടെ തീരുമാനത്തെ ആയുധം ഉപയോഗിച്ച് ഞങ്ങൾ എതിർക്കണമെന്ന് അങ്ങ് ആവശ്യപ്പെടില്ല എന്ന് എനിക്കുറപ്പുണ്ട്. ഗാന്ധി ആശങ്കാ കുലനായ് നൈരാശ്യത്തിലും അനിശ്ചിതത്വത്തിലും അകപ്പെട്ട ഗാന്ധി സ്വന്തം ആത്മാവിൽ ഒരു ഉത്തരത്തിനായ് പരതുകയായിരുന്നു.
പ്രാർത്ഥനായോഗത്തിൽ വൈകി ചെല്ലാനാവില്ല എന്ന് പറഞ്ഞ് അവിടുന്ന് ഗാന്ധി ഇറങ്ങി. അന്ന് അദ്ദേഹത്തിൻ്റെ മുമ്പിൽ സന്നിഹിതരായിട്ടുള്ള പലരും പ്രാർത്ഥനായോഗത്തിന് എത്തിയവരായിരുന്നില്ല മൗണ്ട് ബാറ്റൺ ൻ്റെ ഇന്ത്യ വിഭജന പദ്ധതിക്കെതിരെ ഉഗ്രമായ ഒരാക്രമണവും യുദ്ധാഹ്വാനവും പ്രവാചകൻ്റെ ചുണ്ടുകളിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ചവരായിരുന്നു രാജ്യം വെട്ടിമുറിക്കുന്നതിന് സമ്മതിക്കുന്നതിനെക്കാൾ സ്വന്തം ശരീരം വെട്ടിമുറിക്കുന്നതാണ് തനിക്കിഷ്ടമെന്ന് പലപ്പോഴും പ്രതിജ്ഞ ചെയ്തിട്ടുള്ള അദ്ദേഹത്തിൽ നിന്ന് അന്ന് യുദ്ധ്വാഹ്വനം ഒന്നും ഉണ്ടായില്ല വിഭജനത്തിന് വൈസ്രോയിയെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും വിശദീകരണം കിട്ടാൻ തങ്ങളിലേക്കും തങ്ങളുടെ ഹൃദയങ്ങളിലേക്കും നോക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. വിഭജനത്തിനെതിരായി ഗാന്ധിജി അനുഷ്ഠിച്ച ഈ മൗനത്തിന് പല ഇന്ത്യക്കാരും മാപ്പ് നൽകുകയുണ്ടായില്ല.

മൗണ്ട് ബാറ്റൺ ഒരുപത്രസമ്മേളനം വിളിച്ചു അതിൽ ലോകരാജ്യങ്ങളിൽ നിന്നുള്ള പത്രക്കാരും ഇന്ത്യയുടെ പ്രാദേശിക പത്രക്കാരും ഉണ്ടായിരുന്നു തൻ്റെ പ്രവർത്തനങ്ങളെ വിശദീകരിച്ച ചർച്ചയുടെ അവസാനം പത്രക്കാർക്കിടയിൽനിന്ന് അവസാനമായ് ഉത്തരം ലഭിക്കേണ്ട ആ ശബ്ദം ഉയർന്നുവന്നു എന്ന്..?? ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുന്ന ആ തിയതി എന്നാണ്..?? മൗണ്ട് ബാറ്റൺ ഒരു നിമിഷം ചിന്തിച്ചു സത്യത്തിൽ അങ്ങനെ ഒരു കൃത്യമായ തിയതി അദ്ദേഹം ഉറപ്പിച്ചിരുന്നില്ല. പെട്ടന്ന് ചിന്തയിൽ ആ തിയതി എത്തി ആഗസ്റ്റ് 15 താൻ നയിച്ച സൈന്യത്തിന് മുന്നിൽ ജപ്പാൻ പട്ടാളം കീഴടങ്ങിയതിൻ്റ രണ്ടാം വാർഷികദിനം. ഇന്ത്യൻ കരങ്ങളിലേക്ക് അധികാരത്തിൻ്റെ അവസാന കൈമാറ്റം 1947 ആഗ്സറ്റ് 15 ാം തിയ്യതി നടക്കുന്നതാണ് അദ്ദേഹം പറഞ്ഞു..
Image may contain: one or more people and people standing

No comments:

Post a Comment

Search This Blog