ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം.. 8
Courtesy Sreejith Kannambra Charithraanveshikal
ഭാഗം 8
നാട്ടുരാജ്യങ്ങളുമായി ഇടപെടുന്നതിന് ചുമതലപ്പെട്ട മന്ത്രിയായ സർദ്ദാർ പട്ടേലിന് മുൻ പിൽ മൗണ്ട് ബാറ്റൺ ഒരു നിർദേശം വച്ചു രാജാക്കൻമാർക്ക് അവരുടെ സ്ഥാനപേരുകളും കൊട്ടാരങ്ങളും അറസ്റ്റിൽ നിന്ന് ഒഴിവും ബ്രിട്ടീഷ് ബഹുമതികൾ തുടരാനുള്ള അവകാശവും അർധനയതന്ത്ര പദവിയും അനുവദിക്കാൻ കോൺഗ്രസ്സ് തയ്യാറാകുമെങ്കിൽ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വാദങ്ങളും ലൗകികാധികരങ്ങളും ഉപേക്ഷിച്ച് ഇന്ത്യൻ യൂണിയനിൽ ചേരാനുള്ള കരാറിൽ ഒപ്പുവെക്കുന്നതിന് അവരെ പ്രേരിപ്പിക്കാം എന്ന് മൗണ്ട് ബാറ്റൺ പറഞ്ഞു ഈ നിർദ്ദേശം ആകർഷകമായ് പട്ടേലിന് തോന്നി രാജാക്കൻമാരുമായ് ഇടപെടുന്നതിന് മൗണ്ട്ബാറ്റണെ കവച്ച് വയ്ക്കുന്ന ഒരാൾ കോൺഗ്രസ്സിൽ ഇല്ലെന്ന് പട്ടേൽ മനസിലാക്കി അദ്ദേഹം വൈസ്രോയിയോട് പറഞ്ഞു അതിൽ എല്ലാവരും ഉണ്ടായിരിക്കണം അതു ആഗ്സ്റ്റ് 15 ന് മുൻപ് ഏതാനം ആഴ്ച്ചകൾക്കുള്ളിൽ വേണം താനും
യുദ്ധത്തിന് മുൻപ് ബ്രിട്ടനിലെ ലഘുപത്രങ്ങളുടെ വായനക്കാരെ ഇക്കിളിപ്പെടുത്തിയ മിസ്സറ്റർ 'എ' ആയ കാശ്മീരിലെ പരമ്പരാഗത ഹിന്ദു രാജാവിനെ കാണാനും കാശ്മീരിൻ്റെ ഭാവിയെ കുറിച്ച് ഒരു തീരുമാനം മടിച്ച് നിൽക്കുന്ന രാജാവിൽ നിന്നും ഉണ്ടാക്കിയെടുക്കുന്നതിനും ആയ് മൗണ്ട്ബാറ്റൺ പുറപ്പിട്ടു. പക്ഷേ കാശ്മീർ ഇന്ത്യയിൽ ചേർക്കുന്നതിനല്ല പാകിസ്താനിൽ ചേർക്കുന്നതിനാണ് മൗണ്ട് ബാറ്റൺ ഉദ്ദേശിച്ചത് അവിടെയുള്ള ജനങ്ങളിൽ ഭൂരിഭക്ഷം മുസ്ളീങ്ങളായിരുന്നു പുതിയ ഇസ്ളാമിക രാജ്യത്തിന് pakistan എന്ന പേര് നിർദേശിച്ചപ്പോൾ തന്നെ അതിലെ 'K' കാശ്മീരിനെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു.
ജനസംഖ്യയിലെ ഭൂരിപക്ഷവും ഭൂമിശാസ്ത്രമായ സ്ഥിതിയും പരിഗണിച്ച് ഹരിസിങ്ങ് പാകിസ്താനിൽ ചേരുകയാണങ്കിൽ അതിൻ്റെ സ്വാഭാവികത ഇന്ത്യ മനസിലാക്കുമെന്നും എതിർപ്പുണ്ടാകുകയില്ലെന്നും ഭാവിയിലെ ഇന്ത്യാ ഗവൺമെൻ്റന് വേണ്ടി പട്ടേൽ നൽകിയ ഉറപ്പുമായിട്ടാണ് താൻ വന്നിരിക്കുന്നത് എന്ന് മൗണ്ട് ബാറ്റൺ പറഞ്ഞു കൂടാതെ ഹരി സിങ്ങ് ഒരു ഹിന്ദുരാജാവാണെങ്കിലും അദ്ദേഹത്തെ സ്വാഗതം ചെയ്യാമെന്നും തൻ്റെ പുതിയ ഡൊമിനിയനിൽ ബഹുമാന്യമായ സ്ഥാനം നൽകാമെന്നും ജിന്ന ഉറപ്പ് നൽകിയിട്ടുണ്ടെന്നു മൗണ്ട് ബാറ്റൺ അറിയിച്ചു
ഒരു തരത്തിലും പാകിസ്താനോട് ചേരാൻ താൻ ആഗ്രഹിക്കുന്നില്ല ഹരിസിങ്ങ് മറുപിടി നൽകി 'ശരി' അത് നിങ്ങൾക്ക് തീരുമാനിക്കാം എങ്കിലും നിങ്ങളുടെ ജനങ്ങളിൽ ഭൂരിപക്ഷവും മുസ്ളീങ്ങളാണ് എന്ന കാര്യം കരുതലോടെ ചിന്തിക്കണം അഥവാ പാകിസ്താനോട് ചേരുന്നില്ലങ്കിൽ നിങ്ങൾ ഇന്ത്യയിൽ ചേരണം അങ്ങനെ ചെയ്താൽ നിങ്ങളുടെ അതിർത്തികളുടെ ഭദ്രതയ്ക്കായ് ഒരു സൈനിക വിഭാഗത്തെ ഇങ്ങോട്ടയക്കാൻ ഞാൻ ഏർപ്പാട് ചെയ്യാം മൗണ്ട് ബാറ്റൺ പറഞ്ഞു
'ഇല്ല' മഹാരാജാവ് പറഞ്ഞു ഇന്ത്യയിൽ ചേരാനും ഞാൻ ആഗ്രഹിക്കുന്നില്ല ഞാൻ സ്വന്തമായ് നിൽക്കാൻ ഉദ്ദേശിക്കുന്നു. വൈസ്രോയ് ദേഷ്യപ്പെട്ടു നിങ്ങളുടെ മനോഭാവം ഇന്ത്യയെയും പാകിസ്താനെയും കലഹത്തിലേക്ക് നയിക്കുമോ എന്നാണെൻ്റെ ഭയം പരസ്പരം കഠാര ഉയർത്തി നിൽക്കുന്ന രണ്ട് വിരോധികളായിരിക്കും നിങ്ങളുടെ അയൽക്കാർ അവരുടെ വടംവലിക്ക് നിങ്ങളായിരിക്കും കാരണം ഒരു സമരരംഗത്ത് വച്ച് നിങ്ങൾ അവസാനിക്കും അതാണ് ഉണ്ടാകാൻ പോകുന്നത് നിങ്ങൾ കരുതലോടെ പ്രവർത്തിക്കുന്നില്ലങ്കിൽ നിങ്ങളുടെ സിംഹാസനം നഷ്ടപ്പെടും മാത്രമല്ല നിങ്ങളുടെ ജീവിതവും മൗണ്ട് ബാറ്റൺ പറഞ്ഞു
രണ്ട് ദിവസം അവിടെ താമസിച്ച മൗണ്ട് ബാറ്റൺ രാജാവിൻ്റെ മനസ്സിന് ഇളക്കം തട്ടി തുടങ്ങി എന്ന് തോന്നിയതുകൊണ്ട് മൂന്നാം ദിവസം രാവിലെ താൻ മടങ്ങിപോകുന്നതിന് മുൻപ് തനും തൻ്റെ സ്റ്റാഫ് അംഗങ്ങളും രാജാവും രാജാവിൻ്റെ പ്രധാനമന്ത്രിയെയും കൂടി പങ്കെടുക്കുന്ന ഔപചാരിക സമ്മേളനം നടത്തണമെന്നും യോജിച്ച ഒരു നയപ്രസ്താവന തയ്യാറാക്കണമെന്നും വൈസ്രോയി നിർദേശിച്ചു അങ്ങയേക്ക് നിർബന്ധമാണെങ്കിൽ അങ്ങനെയാവാം മഹാരാജാവ് സമ്മതിച്ചു
അടുത്ത ദിവസം രാവിലെ ഒര എ.ഡി.സി മൗണ്ട് ബാറ്റൺൻ്റെ അടുത്ത് ചെന്ന് മഹാരാജാവിന് വയറ്റിൽ എന്തോ തകരാറാണെന്നും അവരുടെ ചെറിയ യോഗത്തിൽ പങ്കെടുക്കാൻ ഡോക്ടർ അനുവദിക്കുന്നില്ലെന്നും ഇതിൽ രാജാവിന് ഖേദമുണ്ടെന്നും അറിയിച്ചു ഈ കഥ തികച്ചും അസംബന്ധമാണെന്ന് മൗണ്ട് ബാറ്റണ് അറിയാമായിരുന്നു ഡോക്ടറുടെ നിർദേശം പൊക്കിപ്പിടിച്ച് മൗണ്ട് ബാറ്റൺ പോകുന്നതിന് മുൻപ് ഒന്ന് കാണാൻകൂടി ഹരിസിങ്ങ് വിസമ്മതിച്ചു. ഇത്രയും കാലം ഇന്ത്യാ - പാകിസ്താൻ ബന്ധങ്ങളെ വഷളാക്കുകയും ലോക സമാധാനത്തെ അപകടപ്പെടുത്തുകയും ചെയ്ത ഒരു പ്രശ്നത്തിൻ്റെ ഉൽഭവം ആ നയതന്ത്രപരമായ വയറ്റുവേദനയിൽ നിന്നായിരുന്നു..
No comments:
Post a Comment