കാലം നീതി നടപ്പാക്കി, ഇണ്ടംതുരുത്തി മനയിലൂടെ
അവർണരെ പടിക്കുപുറത്ത‌് നിർത്തിയ വൈക്കത്തെ ഇണ്ടംതുരുത്തി മന അയിത്തം പടിയിറങ്ങിയതിന്റെ ഓർമപുതുക്കൽ തിരക്കിലാണ്. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കെത്തിയ ഗാന്ധിജിക്കുപോലും പ്രവേശനം നിഷേധിച്ച സവർണമേധാവിത്തത്തിന്റെ അവസ്ഥാന്തരങ്ങളുടെ പ്രതീകമാണ് ഇന്നും ഈ മന. പുലയനും പറയനും തീയ്യനും അടക്കമുള്ളവരെ തീണ്ടാപ്പാടകലെ നിർത്തിയിരുന്ന മന പിൽക്കാലത്ത് അവശജന വിഭാഗങ്ങൾക്കുവേണ്ടി പോരാടിയ പ്രസ്ഥാനത്തിന്റെ ഭാഗമായത് ചരിത്രത്തിന്റെ മനോഹര ദൃശ്യങ്ങളിലൊന്ന‌്.
Courtesy: K.S Shyju Desabhimani

വൈക്കത്ത് ക്ഷേത്രവഴി നടക്കാനും തീണ്ടൽ ദുരാചാരം എടുത്തുകളയാനുമുള്ള പോരാട്ടത്തിനെതിരെ സവർണചേരിയുടെ നെടുനായകത്വം വഹിച്ചത് വടക്കുംകൂർ രാജകുടുംബത്തിന്റെ മൂലസ്ഥാനമായിരുന്ന ഇണ്ടംതുരുത്തി മനയിലെ കാരണവരായ നീലകണ്ഠൻ നമ്പ്യാതിരിയായിരുന്നു. വൈക്കം ക്ഷേത്രത്തിന്റെ ഊരാണ്മയും 48 ബ്രാഹ്മണകുടുംബങ്ങളുടെയും അധിപന്മാരും നാടുവാഴിയുമായിരുന്നു നമ്പ്യാതിരി. അദ്ദേഹം കൽപിക്കുന്നതായിരുന്നു അന്നത്തെ വേദവാക്യം.
വൈക്കം സത്യഗ്രഹം കരുത്താർജിച്ച കാലം. 1925 മാർച്ച് ഒമ്പതിനാണ് സത്യഗ്രഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി വൈക്കത്തെത്തുന്നത്. പ്രക്ഷോഭകരുടെ ആവശ്യങ്ങൾ നമ്പ്യാതിരിയുമായി ചർച്ച ചെയ്ത് പ്രക്ഷോഭം അവസാനിപ്പിക്കുകയായിരുന്നു ആഗമനോദ്ദേശ്യം. കൂടിക്കാഴ്ചയുടെ കാര്യം അറിയിച്ചപ്പോൾ, ഗാന്ധിജി വേണമെങ്കിൽ മനയിലേയ്ക്ക് വരട്ടെയെന്ന നിലപാടായിരുന്നു നമ്പ്യാതിരിക്ക‌്. ഗാന്ധിജി മനയലെത്തി. അബ്രാഹ്മണനായതിനാൽ മനയിൽ കയറാൻ പാടില്ലെന്നായി നമ്പ്യാതിരി. പകരം വെളിയിലെ പന്തലിൽ ഇരിക്കാനായിരുന്നു അനുവാദം. ഗാന്ധിജിയും കൂടെയുള്ളവരും പന്തലിൽ ഇരുന്നു. നമ്പ്യാതിരി മനയ‌്ക്കകത്തും. തീണ്ടാപ്പാടകലെ ചർച്ച ആരംഭിച്ചു. ആവശ്യങ്ങൾ ഗാന്ധിജി അറിയച്ചെങ്കിലും കീഴാളനാവുകയെന്നത് കർമഫലമെന്നായിരുന്നു മറുപടി. നമ്പ്യാതിരിയുടെ മർക്കടമുഷ്‌ടിയിൽ നിരാശനായി ഗാന്ധിജി മടങ്ങി.
ഗാന്ധിജി അവർണരുമായി സമ്പർക്കം പുലർത്തിയിരുന്നതിനാൽ, അദ്ദേഹം മടങ്ങിയ ഉടനെ പന്തലിലും പരിസരത്തും ശുദ്ധികലശവും നടത്തി.
1925 നവംബർ 21 നാണ് വൈക്കം സത്യഗ്രഹം പിൻവലിച്ചത്. തുടർന്ന് 11 വർഷത്തിനുശേഷം 1936 നവംബർ 12 നാണ് ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായത്. കാലങ്ങൾ പിന്നിട്ടു. കേരളത്തിൽ ഭൂപരിഷ്കരണനിയമം നടപ്പായി. ജന്മിമാർ കൈയടക്കിയ ഭൂമി അവകാശികൾക്ക‌് കൈമാറേണ്ടി വന്നു. സമ്പത്ത് നഷ്ടപ്പെടലും ഉൾപ്പോരുകളും ഇണ്ടംതുരുത്തി മനയെയും ഉലച്ചു. 1960 കളിലാണ് മനയുടെ ചരിത്രം മാറിമറിഞ്ഞത്.

നമ്പ്യാതിരിയുടെ പിൻതലമുറയിൽപ്പെട്ട യുവതിയുടെ വിവാഹത്തിനു പണമില്ലാതെ മനയിലുള്ളവർ വലഞ്ഞു. പണം കണ്ടെത്താൻ മന വിൽക്കാതെ വഴിയില്ലെന്നായി. പലരും വില പറഞ്ഞു. ഒടുവിൽ ചരിത്രനിയോഗം പോലെ വൈക്കത്തെ അവിഭക്ത കമ്യൂണിസ്റ്റ് പാർടി നേതാവ് സി കെ വിശ്വനാഥൻ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിനു വേണ്ടി വിലപറഞ്ഞു. മുന്നിൽ വന്നു നിന്ന് നോക്കാൻ പോലും അവകാശമില്ലാതിരുന്ന ഇണ്ടംതുരുത്തി മന അങ്ങനെ അവർണവിഭാഗങ്ങൾക്ക് അവകാശം സ്ഥാപിച്ച് ചരിത്രം തിരുത്തിയെഴുതി. 1963 ലാണ് ഇണ്ടംതുരുത്തി മന വൈക്കത്തെ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസായത്. അന്ന് മനയുടെ മുകളിൽ ചെങ്കൊടിയും ഉയർന്നു. 2009ൽ പഴമ നഷ്ടപ്പെടാതെ മന പുതുക്കി പണിതു.
സവർണമേധാവിത്വത്തിന്റെ പ്രതീകമായിരുന്ന ഈ മന വാങ്ങാൻ മുൻകൈയെടുത്ത സി കെ വിശ്വനാഥൻ അടക്കമുള്ള നേതാക്കൾ
No comments:
Post a Comment