Sunday, 25 November 2018

ബ്രിട്ടീഷുകാരുടെ വരവും മുഗളരുടെ പതനവും

ബ്രിട്ടീഷുകാരുടെ വരവും മുഗളരുടെ പതനവും 


Courtesy:  Sheriff Chunkathara-Charithranveshikal

 Image may contain: sky, stripes, cloud, outdoor and nature




1580 ഇല്‍ പോര്‍ച്ചുഗലും സ്പെയിനും ഒരു രാഷ്ട്രീയഘടകമായി തീരുകയും മതഭ്രാന്തനായ ഫിലിപ്പ് രണ്ടാമന്‍ അധികാരത്തില്‍ എത്തുകയും ചെയ്തു. കത്തോലിക്കരല്ലാത്ത എല്ലാവരെയും ലിസ്ബണ്‍ തുറമുഖത്ത് നിന്നും പുറത്താക്കിയ ഫിലിപ് രണ്ടാമന്‍ കാരണം ഡച്ചുകാര്‍ക്ക് വ്യാപാരനഷ്ടമുണ്ടായി. ഇന്ത്യയുമായി ഒരു വ്യാപാരബന്ധം ഉണ്ടാകാന്‍ ഇത് കാരണമായി. 1595 ഇല്‍ സ്ഥാപിച്ച യുനൈറ്റഡ്ഈസ്റ്റ്‌ ഇന്ത്യ കമ്പനി കേരളത്തില്‍ എത്തുകയും കച്ചവടലാഭം ഉണ്ടാകുകയും ചെയ്തു. പിന്നീട് കേരളത്തിലേക്ക് ഡച്ച് കപ്പലുകളുടെ പ്രവാഹം ഉണ്ടായി. ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ക്ക് പോര്‍ച്ചുഗീസ്കാര്‍ നല്‍കിയതിലും കൂടുതല്‍ വിലക്കാന് ഡച്ചുകാര്‍ സുഗന്ധവ്യഞ്ജനങ്ങള്‍ നല്‍കിയത്, ഇതില്‍ പ്രകോപിതരായ ബ്രിട്ടന്‍ കച്ചവടക്കാര്‍ ഇന്ത്യയുമായി നേരിട്ട് വ്യാപാരബന്ധം സ്ഥാപികുന്നതിനെ കുറിച്ച് ചിന്തിച്ചു. ഡച്ച് ഈസ്റ്റ്‌ ഇന്ത്യ കമ്പനി മാതൃകയില്‍ ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി രജിസ്ടര്‍ ചെയ്തു. 125 ഓഹരി ഉടമകള്‍ അടങ്ങിയ കമ്പനിയെ സമയമെടുത്താണ് എലിസബത്ത് രാജ്ഞി അംഗീകരിച്ചത്. 1601 ഏപ്രില്‍ 21 നു ജെയിംസ് ലങ്കാസ്ട റുടെ നേതൃത്വത്തില്‍ കമ്പനിയുടെ ആദ്യ കപ്പല്‍ ലണ്ടന്‍ നഗരം വിട്ടു.
പോര്‍ച്ചുഗീസുകാര്‍ക്കും ഡച്ച്കാര്‍ക്കും വലിയ സ്വാധീനമില്ലാത്ത ഭാഗങ്ങളില്‍ കച്ചവടം നടത്തി കമ്പനി കപ്പല്‍ ലണ്ടന്‍ തീരത്തണഞ്ഞത് അളവറ്റ സമ്പത്തുമായാണ്. പിന്നീട് ബ്രിട്ടനില്‍ നിന്നും ധാരാളം കപ്പലുകള്‍ ഇന്ത്യ ലക്ഷ്യമാക്കി നീങ്ങുകയും സാമ്പത്തിക ലാഭം ഉണ്ടാക്കുകയും ചെയ്തു. ഇതിനകം പോര്ച്ചുഗീസുകാരെന്ന പോലെ ഡച്ചുകാരും ഇന്ത്യയില്‍ ശക്തമായി നിലകൊണ്ടിരിന്നു. തുറമുഖ നഗരങ്ങള്‍ക്കപ്പുറം ഇന്ത്യയെന്ന മഹാരാജ്യത്തെ കണ്ടെത്തുനമെന്നു കമ്പനി താരുമാനിച്ചു, കേട്ടറിഞ്ഞ ഇന്ത്യന്‍ രാജാക്കന്മാരുമായി സൌഹൃദവും അത് വഴി വലിയ തോതില്‍ വ്യാപാരബന്ധവും ഉണ്ടാക്കണമെന്ന ലക്ഷ്യത്തില്‍ കമ്പനിയുടെ കപ്പല്‍ സൂറത്ത് തുറമുഖത്തു അടുത്തു. കപ്പിത്താന്‍ വില്യം ഹോക്കിന്‍സ് അക്ബര്‍ ചക്രവര്‍ത്തിയുടെ രാജ്യത്തേക്ക് നീങ്ങി. ആഗ്രയില്‍ എത്തിയപ്പോയാണ് ജഹാംഗീര്‍ ചക്രവര്‍ത്തിയാണ് അധികാരി എന്ന് ഹോക്കിന്‍സ് അറിയുന്നത്. നല്ല സ്വീകരണമാണ് ഹോക്കിന്സിനു ലഭിച്ചതെങ്കിലും വ്യാപാരബന്ധത്തിനു ജഹാംഗീര്‍ തയാറായില്ല.
ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യാ കബനി വീണ്ടും രാജാവിനെ കാണുകയും ഒരു നയതന്ത്ര വിദക്തനെ ആവിശ്യപ്പെടുകയും ചെയ്തു. ആവിശ്യം അംഗീകരിച്ച രാജാവ് പാര്‍ലമെന്റ് അംഗം തോമസ്‌ മുറേയെ കമ്പനി സ്ഥാനപതിയായി നിയമിച്ചു. മുറെ ജഹാംഗീറുമായി സൌഹൃദം ഉണ്ടാക്കുകയും സൂററ്റില്‍ പാണ്ടികശാല സ്ഥാപിക്കുകയും ചെയ്തു. ഇത് ഡച്ചുകാരും ബ്രിട്ടീഷുകാരും തമ്മില്‍ പരസ്യമായ വൈരത്തിന് കാരണമായി. കൊണ്ടും കൊടുത്തും കമ്പനി വളര്‍ന്നു കൊണ്ടിരുന്നു. സുരക്ഷിതാമായ ഒരു താവളമെന്ന നിലയില്‍ വെങ്കിടാദ്രി വെങ്കടപ്പ നായിക്കരില്‍ നിന്നും മദിരാശി വിലക്ക് വാങ്ങുകയും സെന്റ്‌ ജോര്‍ജ്ജ് കോട്ടയുടെ നിര്‍മ്മാണം തുടങ്ങുകയും ചെയ്തു. പതിനാല് വര്‍ഷം കൊണ്ടാണ് കോട്ട പണിതീര്‍ത്തത്. കോട്ടയ്ക്കു ചുറ്റും ഒരു നഗരം രൂപപ്പെടുകയും മദിരാശി പ്രസിഡന്‍സി എന്നറിയപ്പെടുകയും ചെയ്തു. പതിയെ വിശാഖപട്ടണമൊക്കെ മദിരാശി പ്രസിഡന്സിക്ക് കീഴില്‍ വന്നു.
ഈ സമയത്ത് മുഗള്‍രാജവംശത്തില്‍ ആഭ്യന്തരകലാപം തുടങ്ങിരുന്നു. ബാല്യത്തിലെ അമ്മ നഷ്ടപെട്ട ജഹാംഗീറിന്‍റെ പുത്രന്‍ ഷാജഹാനോട് അകബ്ര്‍ അമിത വാത്സല്യം പ്രകടിപ്പിച്ചിരുന്നു. ഒരു മുഗള്‍ രാജാവിനു കിട്ടേണ്ട എല്ലാ ശിക്ഷണങ്ങളും നല്കിയതും അക്ബര്‍ തന്നെയാണ്. അക്ബറിന്റെ കാലശേഷം ജഹാംഗീര്‍ ചക്രവര്‍ത്തി അധികാരത്തില്‍ വരികയും ഷാജഹാന്‍റെ നേതൃത്വത്തില്‍ രജപുത്രരായിരുന്ന അമര്‍സിംഗ് രണ്ടാമനേയും ഡക്കാനിലെ ലോധിയെയും കീഴടക്കി സാമ്രാജ്യം വിപുലപ്പെടുത്തി. ജഹാംഗീറിന്‍റെ പത്നി നൂര്‍ജഹാന്‍ തന്‍റെ ആദ്യ വിവാഹത്തിലെ മകളെ ഷാജഹാന്‍റെ അനിയനെകൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചതു അധികാര വടംവലിക്കു കാരണമായി. (ഇതേ നൂര്‍ജഹാന്റെ സഹോദര പുത്രിയാണ് മുംതാസ് മഹല്‍)
ജഹാംഗീറിന്‍റെ മരണശേഷം അധികാരത്തിലെത്തിയ ഷാജഹാന്‍ തന്‍റെ വഴിമുടക്കിയവരെയെല്ലാം തടവിലാക്കി. നൂര്‍ജഹാനെയും. ഷാജഹാന്‍റെ സമ്മതത്തോടെ ബ്രിട്ടീഷുകാര്‍ കല്‍ക്കത്തയില്‍ പാണ്ടികശാല സ്ഥാപിചു ബംഗാള്‍ നവാബിന്‍റെ അധികാരത്തെ ചോദ്യം ചെയ്യുന്നത് വരെ കാര്യങ്ങള്‍ എത്തി. നവാബുമയുള്ള പോരാട്ടത്തില്‍ പരാജയപെട്ട കമ്പനി പിന്‍വലിഞ്ഞു.മുഗള്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു ഗോവിന്ദപുരിയുടെയും കല്‍ക്കത്തയുടെയും ജമീന്ദാരി കരസ്ഥമാക്കി. നവാബിനെ പ്രകോപ്പിക്കാതെ വില്യം കോട്ടയും പണിതു. താമസിയാതെ ബംഗാള്‍ പ്രസിഡന്‍സി രൂപം കൊണ്ടു. ഈ സമയത്ത് തന്നെയാണ് ചാള്‍സ് ഒന്നാമന്‍ ബ്രിട്ടന്‍റെ ഭരണം എല്ക്കുന്നത്. മോശമായ ഭരണം ബ്രിട്ടനില്‍ അഭ്യന്തരയുദ്ധം ശക്തമായി. രാജഭരണം ദൈവികമാണെന്നു വിശ്വസിച്ച ചാള്‍സ് രാജാവ് പതിനൊന്നു വര്‍ഷക്കാലം പാര്‍ല്മെന്റ്റ് വിളിച്ചിരുന്നില്ല. കത്തോലീക്ക വിശ്വാസത്തിലെ പ്യൂരിറ്റന്‍ വാദം തന്നെയായിരുന്നു ആഭ്യന്തരയുദ്ധത്തിന്‍റെ പ്രധാന കാരണം. പാര്‍ലമെന്റ്വാദികളും രാജപക്ഷവാദികളും തമ്മിലുള്ള യുദ്ധത്തിലേക്ക് അയര്‍ലന്റും സ്കോട്ട്ലന്റ് സഖ്യം ചേര്‍ന്നു. ചാള്‍സ് ഒന്നാമന്‍റെ മരണത്തിലാണ് യുദ്ധം അവസാനിച്ചത്‌. അഭ്യന്തരയുദ്ധം കമ്പനിയെ നന്നായി സഹായിച്ചു. കമ്പനിക്ക് ബ്രിട്ടനിലെ രാജാവിനോടുള്ള വിധേയത്വം കുറച്ചു കാലത്തെങ്കിലും ഇല്ലാതായി. സ്വതന്ത്രമായി ഭരണം നടത്താന്‍ സാധിച്ചു. ചാള്‍സ് രണ്ടാമന്‍ ബ്രിട്ടനില്‍ അധികാരമേറ്റു. പോര്‍ച്ചുഗീസ് രാജകുമാരിയെ വിവാഹം ചെയ്തതിലൂടെ ഇന്ത്യയിലെ ബോംബെ ദ്വീപുകള്‍ ചാള്‍സിനു വിവാഹസമ്മാനമായി ലഭിച്ചു. താമസിയാതെ കമ്പനിക്ക് വാടകക് നല്‍കിയ ദ്വീപിനോട് ചേര്‍ന്ന ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ബോംബെ പ്രസിഡന്‍സി നിലവില്‍ വന്നു.
ഈ സമയത്ത് ഷാജഹാന്‍റെ മക്കളായ മുറാദും ഔറഗസീബും കാണ്ഡഹാറും അഫ്ഗാനും കീഴടക്കി മുഗള്‍ സാമ്രാജ്യം വിപുലപ്പെടുത്തിയിരുന്നു. ഷാജഹാന്‍ബാദും ജുമാമസ്ജിദും താജ്മാഹലും പണികഴിപ്പിച്ച ഷാജഹാനും ഔറഗസീബും തമ്മില്‍ അകാരണമായ അല്ലെങ്കില്‍ അപ്രഘ്യാപിത ശത്രുതയിലായിരുന്നു. മുതാംസ്മഹല്‍ 14 കുഞ്ഞുങ്ങളെ പ്രസവിച്ചെങ്കിലും അതിജീവിച്ചത് എഴു കുഞ്ഞുങ്ങള്‍ മാത്രമാണ്. ജഹനാര, ധാരാ, ശാഷുജ,രോഷ്നാര, ഔറഗസീബ,മുറാദ്,ഗുഹാര എന്നിവര്‍ മാത്രമാണ്. ഗൌഹാരയെ പ്രസവിച്ചതിനു ശേഷം മുംതാസ് മരണപ്പെടുകയും ചെയ്തു. ഔറഗസീബിന്‍റെ ജനന സമയത്ത് കൊട്ടരം ജ്യോതിഷി ഔറഗസീബ കാരണം ഷാജഹാന്‍ കൊല്ലപ്പെടുമെന്ന് പ്രവചിച്ചു. ഇത് കാരണം ഷാജഹാന്‍ മകനെ അകറ്റിനിര്‍ത്തിയിരുന്നു. ബാല്യത്തില്‍ തന്നെ ഒറ്റപെട്ട ഔറഗസീബു മതപഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ഖുറാനും ഹദീസും ഹൃദിസ്ഥമാക്കി. ദൈവം മാത്രമാണ് തന്‍റെ കൂടെയുള്ളതെന്നു ഉറച്ചു വിശ്വസിച്ചു. യൌവനകാലത്തും ഷാജഹാന്‍ ഔറഗസീബിനെ മാറ്റിനിര്‍ത്തി. ലോകത്തിന്‍റെ മുന്‍പില്‍ ധര്മ്മിഷ്ടനായ ഷാജഹാന്‍ പക്ഷേ മകനോട്‌ നീതികാണിച്ചില്ല.
മുഗള്‍രീതി അനുസരിച്ച് മൂത്തമകനായ ധാരയാണ് ഷാജഹാനു ശേഷം അധികാരത്തില്‍ വരേണ്ടിയിരുന്നത്. പക്ഷേ ഷാജഹാന് ഔറഗസീബിനെ കുറിച്ച് കുപ്രചാരണം നടത്തുന്നത് ധാരയാനെന്നു വിശ്വസിച്ച ഔറഗസീബും ധാരയും അത്ര സുഖകരമായ ബന്ധമല്ല ഉണ്ടായിരുന്നത്. സുഖലോലുപനായ ധാര ഷാജഹാന്റെ വിഷയാസക്തിക്ക് കൂട്ട് നിന്നു. ഹൈന്ദവധര്‍മ്മങ്ങളെ കുറിച്ചും ഉപനിഷത്തുക്കളെ കുറിച്ചും പഠിക്കാന്‍ തയ്യറായ ധാര ഉപനിഷത്തുകള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ തയ്യാറായി. തീവ്രഇസ്ലാമിക വാദിയായ ഔറഗസീബിനെ ഇതെല്ലം രോക്ഷാകൂലനാക്കി. ഔറഗസീബു മുഗള്‍ സാമ്രാജ്യം വികസിപ്പിക്കുമ്പോള്‍ ധൂര്‍ത്തിലായിരുന്നു ഷാജഹാനും ധാരയും. ഷാജഹാനെ മുന്‍നിര്‍ത്തി ധാര തന്നെയാണ് ഭരണം മടത്തിയിരുന്നത്. തീവ്ര വിശ്വാസിയായ ഔറഗസീബു കീഴടക്കിയ രജപുത്രരെ അടക്കം മതപരിവര്‍ത്തനം ചെയ്തു. അവസാനം ആഗ്രയിലേക്ക് തന്നെ പടയോട്ടം നടത്തുകയും ചെയ്തു. ധാരയും ഔറഗസീബും നേര്‍ക്കുനേര്‍ നടത്തിയ യുദ്ധത്തില്‍ വിജയം ഔറഗസീബിനായിരുന്നു. ധാരയെ വധിച്ച ഔറഗസീബ മൃതദേഹം ഹുമയൂണിന്‍റെ ശവകുടീരത്തില്‍ അടക്കി. അതിനു ശേഷം ആഗ്രാകോട്ടയില്‍ പിതാവ് ഷാജഹാനെയും തടവിലാക്കി. മരണം വരെ ഷാജഹാന്‍ ഈ തടവറയില്‍ ആയിരുന്നു. ഇന്ത്യ ചരിത്രത്തില്‍ മതങ്ങളെ തമ്മില്‍ അടുക്കനാകത്ത വിധം അകറ്റിയത് ഔറഗസീബആണ്. സിഖു ഗുരു തേജ്ബഹാദൂര്‍ സിങ്ങിനെ വധിച്ചതും ഔറഗസീബു ആണ്( സിഖ്കാര്‍ക്കുള്ള മുസ്ലിം വിരോധം ഇക്കാരണം കൊണ്ട് ഉണ്ടായതാണ്. വിഭജനസമയത്ത് വാഗയില്‍ മുസ്ലിംവിരുദ്ധ കലാപം നടത്തിയതും സിഖികാരാന്). ഔറഗസീബിന്‍റെ മക്കള്‍ തന്നെ‍ അദേഹത്തിന് എതിരെ പടപ്പുറപ്പാട് തുടങ്ങി. അവരോടെല്ലാം എതിരിട്ടു. ഔറഗസീബു മരണപ്പെടുന്നത് വരെ ഒരാളോടും പരാജയപെട്ടില്ല. ഇതെല്ലാം കമ്പനിക്ക് സഹായകമായി. . ബ്രിട്ടനില്‍ നിന്നും ഉണ്ടായ മറ്റൊരു കമ്പനി ഉണ്ടായെങ്കിലും അവസാനം പുതിയ കമ്പനി ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയില്‍ ലയിച്ചു. ഫലമായി കമ്പനിയുടെ അധികാരശക്തികള്‍ വര്‍ദ്ധിക്കുകയും ചെയ്തു.
ഔറഗസീബിനു ശേഷം നിരന്തര പോരാട്ടത്തിനു ശേഷം ഷാആലം എന്ന ബഹദൂര്‍ഷാ മുഗള്‍ ഭരണം ഏറ്റെടുത്തു. അധികാരത്തിനോട് ഭ്രമം ഇല്ലാതിരുന്ന ബഹദൂര്‍ഷാ സാമന്ത രാജ്യങ്ങളെല്ലാം സ്വതന്ത്രമാക്കി. ഇത് പക്ഷേ കമ്പനിക്ക് തിരിച്ചടിയായി. ബംഗാളിലെ മാറിവന്ന നവാബുമാരെല്ലാം കമ്പനിക്ക് മേല്‍ നികുതി ചുമത്താന്‍ ആരംഭിച്ചു. സിറാജുഉദ്ദുള കമ്പനിയുടെ പ്രധാന ശത്രുവായി മാറി. കൊല്‍ക്കത്തയിലേ വില്യം കോട്ട നവാബ് പിടിച്ചെടുത്തു.ബംഗാള്‍ തീരത്തുനിന്നും കമ്പനികപ്പലുകള്‍ക്ക് പിന്‍വാങ്ങേണ്ടി വന്നു. പാണ്ടികശാലകളില്‍ നിന്നും പിടിച്ച നൂറിലധികം ഇംഗ്ലീഷുകാരെ കൂട്ടത്തോടെ ചെറിയ തടവറകളില്‍ അടച്ചു. അതില്‍ പലരും ഒരു രാത്രിപുലരുന്നതിനു മുന്‍പ് മരണപെട്ടു. ഇതിനെല്ലാം സഹായത്തിനു ഫ്രഞ്ച് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ സഹായവും നവാബിന് ഉണ്ടായിരുന്നു.
നവാബിനോട് പോരാട്ടത്തിനു ഇറങ്ങാന്‍ മദിരാശിയില്‍ നിന്നും റോബര്‍ട്ട് ക്ലൈവിന്‍റെ സൈന്യം പുറപ്പെട്ടു. യൂറോപ്പ്യന്‍റെ ചതി ആവര്‍ത്തിക്കപെട്ടു. നവാബിന്‍റെ സഹോദരിയെയും സേനാപതി മിര്‍ജാഫറിനെയും കമ്പനി സ്വാധീനിച്ചു. കമ്പനിയുടെ സൈന്യത്തിന്‍റെ പതിനെഴ് ഇരട്ടി വരുന്ന ബംഗാള്‍ സൈന്യത്തിന്‍റെ സേനാപതി യുദ്ധത്തിനിടെ തിരിഞ്ഞു കൊത്തി. നവാബിനെ ചതിയിലൂടെ കൊലപ്പെടുത്തിയ മിര്‍ജാഫര്‍ നാവാബ് ആയി. അതികം താമസിയാതെ മിര്‍ജാഫര്‍ കമ്പനിയുമായി പിണങ്ങി ഡച്ച്കാരുമായി സഖ്യത്തിലായി ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്കെതിരെ നീങ്ങി. ശക്തമായ പോരാട്ടം നടന്നു. ബ്രിട്ടന് തന്നെ ആയിരുന്നു അവസാനവിജയം.(പ്ലാസി യുദ്ധം ) മിര്‍ജാഫറിനെ പുറത്താക്കിയ കമ്പനി അമ്മാവന്‍ മിര്‍ കാസിമിനെ നവാബായി വാഴിച്ചു.
ഇതിനിടയിലാണ് പഷ്തൂണ്‍ കൊള്ളക്കാര്‍ അഹമ്മദ് ഷാധുരാനയുടെ(അബ്ദാലി) നേതൃത്വത്തില്‍ ഡല്‍ഹി ആക്രമിക്കുന്നത്. മുഗള്‍ സൈന്യം ദയനീയമായി പരാജയപ്പെടുകയും പഷ്തൂണുകള്‍ മുഗള്‍ ഖജനാവ് കൊള്ളയടിക്കുകയും ചെയ്തു. പഷ്തൂനുകള്‍ക്കെതിരെ മറാത്തന്‍ സൈന്യംവും സിഖുകാരും കൈകോര്‍ത്തു. യുദ്ധത്തിന്‍റെ അവസാനം മാറാത്തകള്‍ ലാഹോറും പെഷവാറും കീഴയടക്കി. വീണ്ടും കനത്ത പോരാട്ടങ്ങള്‍ തുടര്‍ന്നു. മുസ്ലിം രാജ്യങ്ങളും ഹൈന്ദവരായ മറാത്തകളും പോരടിച്ചു. ഹരേ ഹരേ മാഹാദേവ് വിളികളും തകബീര്‍ ധ്വനികളും മുഴങ്ങികൊണ്ടിരുന്നു. തുടര്‍ച്ചയയ യുദ്ധത്തില്‍ മറാത്തകള്‍ക്ക് പരാജയം സംഭവിച്ചു...ഈ യുദ്ധങ്ങളാണ് ചരിത്രത്തില്‍ പാനിപ്പത്ത് യുദ്ധം എന്നറിയപ്പെടുന്നത്.
പഷ്തൂണ്‍കള്‍ തിരിച്ചു പോയതില്‍ പിന്നെ കമ്പനി ആ മേഖലകളില്‍ ആധിപത്യം സ്ഥാപിച്ചു.
ഈ സമയത്താണ് ബ്രിട്ടനും ഫ്രാന്‍സും പരസ്പരം ശത്രുക്കളാകുന്നത്. അതിന്‍റെ പ്രതിഫലനം ഇന്ത്യയിലും ഉണ്ടായി.
(തുടരും)

No comments:

Post a Comment

Search This Blog